top of page

Avanamcode Saraswathi Temple

Ma Saraswathy Devi

35TH EDITION OF CLASSICAL
NRITH-SANGEETH MAHOTHSAV BOOKING

BOOKING REQUIRED ONLY FOR NAVARATHRI, 11 OCTOBER TO 21 OCTOBER 2026

35-മത് നവരാത്രി ക്ലാസ്സിക്കൽ നൃത്ത-സംഗീതോത്സവത്തിന് സംഗീതാരാധനയും നൃത്താരാധനയും ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾ, ഡാൻസ് സ്‌കൂളുകൾ, സംഗീത സ്‌കൂളുകൾ ഫോം പൂരിപ്പിക്കേണ്ടതാണ്.  ഒക്ടോബർ 11 മുതൽ ഒക്ടോബർ 21 വരെയുള്ള തീയതികൾക്കായാണ് ബുക്കിങ്. ബുക്ക് ചെയ്‌തു എന്നതുകൊണ്ടു തിരഞ്ഞെടുക്കുന്ന സ്ലോട്ട് ലഭിക്കണമെന്നില്ല. ഫോമിലൂടെ സ്ലോട്ടിനുള്ള അപേക്ഷ സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത്. പരിപാടിയുടെ ദൈർഘ്യവും തരവും കണക്കാക്കി ദേവസ്വം ഓഫീസിൽ നിന്നും പരിപാടിയുടെ തീയതിയും സമയവും നിശ്ചയിച്ച് അറിയിക്കുന്നതാണ്. ദേവസ്വം ഓഫീസിൽ നിന്നും നേരിട്ട് വിളിച്ച് ആരാധനക്കുള്ള തീയതിയും സമയവും അറിയിക്കുന്നതായിരിക്കും.


സരസ്വതീ ദേവിയുടെ തിരുസന്നിധിയിൽ പ്രത്യേകം അലങ്കരിച്ച നവരാത്രി മണ്ഡപത്തിലാണ് സംഗീതാരാധനയും നൃത്താരാധനയും നടക്കുന്നത്. സംഗീതാരാധനക്ക് വഴിപാടു തുക 500 രൂപയും (പക്കമേളത്തിനുള്ള തുക ഇതിൽ ഉൾപ്പെടുന്നു) നൃത്താരാധനക്ക് (ഓരോരുത്തർക്കും) വഴിപാടു തുക 200 രൂപയും രസീത് ആക്കേണ്ടതാണ്. (വഴിപാടിന്റെ ഭാഗമായി ആരാധന ചെയ്യുന്നവരുടെ പേരിലും നാളിലും സാരസ്വത പുഷ്‌പാഞ്‌ജലി കഴിക്കുന്നതാണ്).

 

അരങ്ങേറ്റം സരസ്വതി സന്നിധിയിൽ ഉത്തമം: സരസ്വതീ ദേവി സന്നിധിയിൽ സംഗീത-നൃത്ത-വാദ്യ അരങ്ങേറ്റത്തിന് വരുന്നവർക്ക് ഗുരുക്കന്മാരുടെയും പക്കമേള കലാകാരന്മാരുടെയും അനുഗ്രഹാശിസ്സുകളോടെ ദേവിയുടെ തിരുമുൻപിൽ ആരാധനയായി അരങ്ങേറ്റം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരിക്കുന്നതാണ്. അരങ്ങേറ്റം നടത്തുന്ന കുട്ടികളുടെ പേരുകൾ നേരത്തെ ഓഫീസിൽ അറിയിക്കേണ്ടതാണ്. ക്ഷേത്രത്തിന്റെ ഭാഗമായി അരങ്ങേറ്റം സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും.

മാർഗ്ഗനിർദ്ദേശങ്ങൾ:
1) ആരാധന നടത്തുന്ന ഒരാൾക്കാണ് വഴിപാടു തുക വരുന്നത് (സംഗീതാരാധന: 500 രൂപ, നൃത്താരാധന 200 രൂപ). ഗ്രൂപ്പ് ആയി സംഗീത-നൃത്ത ആരാധന നടത്തുന്നവരാണെങ്കിൽ ഗ്രൂപ്പിലെ ഓരോ വ്യക്തിക്കും വെവ്വേറെ വഴിപാടു തുക അടക്കേണ്ടതാണ്.
2) സംഗീതാരാധനക്കു വേദിയിൽ പക്കമേളം സജ്ജമായിരിക്കും.
3) നൃത്താരാധനയ്ക്ക് പക്കമേളം വേണമെങ്കിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ്. പക്കമേളത്തിനു അധിക തുകയും നൽകേണ്ടതാണ്. ഈ തുക മുൻകൂട്ടി കൈമാറേണ്ടതുമാണ്.
4) സംഗീത-നൃത്ത ആരാധനയ്ക്ക് വരുന്നവർക്കും കൂടെ വരുന്നവർക്കും പ്രസാദ ഊട്ട്  നടക്കുന്ന സമയങ്ങളിൽ ഊട്ടുപുരയിൽ നിന്നും ഭക്ഷണം ലഭ്യമായിരിക്കും.
5) സംഗീത-നൃത്ത ആരാധനയിൽ ഒരു വഴിപാടുകാരന് 2 കീർത്തനത്തിൽ കൂടുതൽ (പരമാവധി 12 മിനിറ്റ്) പാടുവാൻ സമയലഭ്യതയും തിരക്കും ഉള്ളതിനാൽ സാധിക്കുകയില്ല.
6) ഫോം സമർപ്പിക്കുവാനുള്ള അവസാന തീയതിക്ക് മുൻപ് തന്നെ മുഴുവൻ സ്ലോട്ടുകളും ബുക്ക് ചെയ്തു കഴിയുകയാണെങ്കിൽ ടി തീയതിക്ക് മുൻപ് തന്നെ രജിസ്‌ട്രേഷൻ നടപടികൾ അവസാനിക്കുന്നതായിരിക്കും.
7) 2026 ഓഗസ്റ്റ് 1 ന് രജിസ്ട്രേഷനുള്ള സമയം അവസാനിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്: +91 9446061160, +91 9846151002 (ദേവസ്വം ഓഫീസ് നമ്പറുകൾ)

9446061160, 9846151002

©2023 by Avanamcode Saraswathi Temple.

bottom of page