top of page
Vidyarambham :9446061160, Offerings: 9846151002 Information: 97440 01109
Change Language


നിവേദ്യങ്ങൾ
സരസ്വതി ദേവിക്ക് സമർപ്പിക്കുന്ന നിവേദ്യങ്ങൾ ഭക്തിയുടെ പ്രതീകങ്ങളാണ്. ഓരോ നിവേദ്യത്തിനും പ്രത്യേക ആത്മീയ അർത്ഥവും വിശ്വാസപരമായ പ്രാധാന്യവും ഉണ്ട്. ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ വഴിപാടായി ചെയ്യാവുന്ന പ്രധാന നിവേദ്യങ്ങൾ: തൃമധുരം മൂന്നു മധുരദ്രവ്യങ്ങൾ ചേർത്ത് തയ്യാറാക്കുന്ന നിവേദ്യമാണ് തൃമധുരം. മൂന്നു മധുരങ്ങൾ ശരീരം, മനസ്, ആത്മാവ് എന്നിവയുടെ ഐക്യം സൂചിപ്പിക്കുന്നു. മധുരം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. ഭക്തിയുടെ ലാളിത്യവും ശുദ്ധിയുമാണ് ഇതിലൂടെ പ്രകടമാകുന്നത്. സരസ്വ


വിശേഷ ദിവസങ്ങളിൽ ചെയ്യാവുന്ന വഴിപാടുകൾ
നവരാത്രി മഹോത്സവം, പൂര മഹോത്സവം, തൃക്കാർത്തിക, വസന്ത പഞ്ചമി, പ്രതിഷ്ഠ ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ചെയ്യാവുന്ന വഴിപാടുകൾ അന്നദാനം ഭക്തർക്കും ആവശ്യമുള്ളവർക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന മഹത്തായ ദാനമാണ് അന്നദാനം. ഹിന്ദു ശാസ്ത്രങ്ങളിൽ “അന്നദാനം മഹാദാനം” എന്ന് പറയപ്പെടുന്നു — കാരണം അന്നം ജീവന്റെ ആധാരമാണ്. അന്നദാനം ചെയ്യുന്നതിലൂടെ പുണ്യം വർധിക്കുന്നു; ദൈവകൃപയും അനുഗ്രഹവും ലഭിക്കുന്നു; കുടുംബത്തിലെ സമാധാനവും ഐശ്വര്യവും വർധിക്കും എന്ന് വിശ്വാസം; മനസ്സിന് സംതൃപ്തിയും ആത്മ


ദ്രവ്യ സമർപ്പണം
ദേവപ്രീതിക്കും ആയുരാരോഗ്യ വർദ്ധനവിനും ഐശ്വര്യത്തിനുമായി സമർപ്പിക്കുന്ന ദ്രവ്യങ്ങളെയാണ് ദ്രവ്യ സമർപ്പണം എന്ന് പറയുന്നത്. സരസ്വതി ദേവിക്ക് താമര പുഷ്പം, താമര മാല, ശർക്കര, ഉണക്കല്ലരി, എണ്ണ, നെയ്യ്, തുടങ്ങിയ ദ്രവ്യങ്ങൾ സമർപ്പിക്കുന്നത് അതിവിശേഷമാണ്. ശർക്കര സമർപ്പണം ശത്രുദോഷം, തടസ്സങ്ങൾ എന്നിവ മാറുന്നതിനും കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകുന്നതിനും വേണ്ടിയാണ് നടത്തുന്നത്. ജീവിതത്തിലെ മാധുര്യവും സന്തോഷവും വർദ്ധിപ്പിക്കുന്നതിനും, രോഗശമനത്തിനുമായി ദേവിക്ക് ശർക്കര സമർപ്പിക്കാം. ശ


സാരസ്വത പുഷ്പാഞ്ജലി
വിദ്യാഭ്യാസ പുരോഗതിക്കും, ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും, അക്കാദമിക് രംഗത്ത് ഉന്നത വിജയം നേടുന്നതിനുമായി സരസ്വതി ദേവിക്ക് സമർപ്പിക്കുന്ന വഴിപാടാണ് സാരസ്വത പുഷ്പാഞ്ജലി. കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വിദ്യാലാഭത്തിനുമായി നടത്തുന്ന ഈ വഴിപാട് ക്ഷേത്രത്തിൽ നിത്യേന ചെയ്യാവുന്നതാണ്. 30 രൂപയാണ് വഴിപാട് തുക.


വിദ്യാരംഭം
ക്ഷേത്രത്തിലെ വലിയമ്പലത്തിൽ വെച്ചാണ് വിദ്യാരംഭം ചടങ്ങ് നടത്തുന്നത്. എല്ലാ ദിവസവും വിദ്യാരംഭം നടത്താൻ സാധിക്കും. രാവിലെ 8 നും 10 നും...


വിദ്യാവാഗീശ്വരി പൂജ
വിദ്യാർത്ഥികൾക്കും, കലാകാരന്മാർക്കും, പ്രൊഫഷണലുകൾക്കും ഉത്തമം. വിദ്യാർത്ഥികൾക്ക് വിദ്യ അഭ്യസിക്കുന്നതിനും, കലാകാരന്മാർക്കും കലയിൽ...


നാവ്-മണി-നാരായം സമർപ്പണം
നാവും, മണിയും, നാരായവും അടങ്ങിയ തട്ട് എടുത്തു നടയ്ക്കൽ വെക്കുന്ന ചടങ്ങ്. നാവ് നന്നായി സംസാരിക്കാനുള്ള കഴിവും, മണി ശ്രവണ-ശ്രദ്ധ കഴിവുകളും, നാരായം എഴുതാൻ ഉള്ള കഴിവും പരിപോഷിപ്പിക്കും. മണി കിലുക്കി തട്ടോട് കൂടി നടയ്ക്കൽ സമർപ്പിക്കുന്ന ഈ ചടങ്ങ് വിദ്യാരംഭത്തിന് ഒപ്പം ചെയ്യുന്ന ഒന്ന് കൂടിയാണ്. രാവിലെയും വൈകീട്ടും വഴിപാടു കഴിക്കാം. കുട്ടികളും, മുതിർന്നവരും എല്ലാം ചെയ്യുന്ന വഴിപാട് കൂടിയാണ്. 100 രൂപയ്ക്ക് ക്ഷേത്രത്തിൽ നിന്ന് തന്നെ ഈ തട്ട് ലഭിക്കും.


സരസ്വതി പൂജ (ദിവസ പൂജ)
ദേവിക്ക് ഒരു ദിവസം നടത്തുന്ന എല്ലാ പൂജകളും വഴിപാടുകാരൻ്റെയോ കുടുംബത്തിൻ്റെയോ പേരിലും നാളിലും ചെയ്യാം. വിദ്യാ വിജയത്തിനും, ജീവിത വിജയത്തിനും, പ്രധാന ദിവസങ്ങളിലെ വിജയത്തിനും എല്ലാം ഉത്തമം. ആയിരം രൂപയാണ് വഴിപാട് തുക. മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. മഹാ സരസ്വതി പൂജ ഉത്സവ കാലങ്ങളിലും, വിശേഷ ദിവസങ്ങളിലും മഹാ സരസ്വതി പൂജയായി ആണ് ദിവസ പൂജകൾ നടത്തുന്നത്. രണ്ടായിരം രൂപയാണ് ഈ ദിവസങ്ങളിൽ വഴിപാട് തുക.


സാരസ്വതഘൃതം
സാരസ്വത മന്ത്രം ജപിച്ചു തയ്യാറാക്കിയ ആയുർവേദ നെയ്യ്. പഠിക്കുന്ന കുട്ടികൾക്ക് ഓർമ്മശക്തി വർധിപ്പിക്കുന്നതിന് ഉത്തമം. വിദ്യാരംഭം കഴിഞ്ഞ കുട്ടികൾക്ക് ചടങ്ങിന്റെ ഭാഗമായി നെയ്യും നൽകുന്നു. 150 രൂപക്ക് ലഭിക്കുന്ന നെയ്യ് എല്ലാ ദിവസവും ലഭിക്കും.


ജന്മനക്ഷത്ര പൂജ
ജന്മ നാളിന്റെ അന്ന് ചെയ്യുന്ന പൂജ. എല്ലാ വർഷവും ജന്മ നാളിന്റെ അന്ന് ചെയ്യാവുന്നത്. 250 രൂപയാണ് വഴിപാട് തുക. മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
bottom of page
