ദ്രവ്യ സമർപ്പണം
- 18 hours ago
- 1 min read
ദേവപ്രീതിക്കും ആയുരാരോഗ്യ വർദ്ധനവിനും ഐശ്വര്യത്തിനുമായി സമർപ്പിക്കുന്ന ദ്രവ്യങ്ങളെയാണ് ദ്രവ്യ സമർപ്പണം എന്ന് പറയുന്നത്. സരസ്വതി ദേവിക്ക് താമര പുഷ്പം, താമര മാല, ശർക്കര, ഉണക്കല്ലരി, എണ്ണ, നെയ്യ്, തുടങ്ങിയ ദ്രവ്യങ്ങൾ സമർപ്പിക്കുന്നത് അതിവിശേഷമാണ്.

ശർക്കര സമർപ്പണം
ശത്രുദോഷം, തടസ്സങ്ങൾ എന്നിവ മാറുന്നതിനും കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകുന്നതിനും വേണ്ടിയാണ് നടത്തുന്നത്. ജീവിതത്തിലെ മാധുര്യവും സന്തോഷവും വർദ്ധിപ്പിക്കുന്നതിനും, രോഗശമനത്തിനുമായി ദേവിക്ക് ശർക്കര സമർപ്പിക്കാം. ശർക്കര ദേവിയുടെ നടയ്ക്കൽ സമർപ്പിക്കുന്നത് ഉത്തമം. വഴിപാട് തുക നൽകിയാൽ ക്ഷേത്രത്തിൽ നിന്ന് തന്നെ സമർപ്പണത്തിനായി ഒരു ചാക്ക് ശർക്കര നൽകുന്നതാണ്. വഴിപാട് തുക: 50 കിലോ വരുന്ന മറയൂർ ശർക്കര ചാക്ക് / 2,500 രൂപ.
എണ്ണ സമർപ്പണം
ദോഷങ്ങൾ അകറ്റാനും ഐശ്വര്യം വർദ്ധിപ്പിക്കാനും നടത്തുന്ന ഒരു പ്രധാന വഴിപാടാണ് എണ്ണ സമർപ്പണം. എണ്ണ പാട്ടയായി ദേവിയുടെ നടയ്ക്കൽ സമർപ്പിക്കുന്നത് ഉത്തമം. വഴിപാട് തുക നൽകിയാൽ ക്ഷേത്രത്തിൽ നിന്ന് തന്നെ സമർപ്പണത്തിനായി എണ്ണ പാട്ട നൽകുന്നതാണ്. വഴിപാട് തുക: 15 കിലോ എണ്ണ പാട്ട / 2,000 രൂപ
ഉണക്കല്ലരി സമർപ്പണം
ഐശ്വര്യത്തിനും കുടുംബ അഭിവൃദ്ധിക്കും ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി നടത്തുന്ന പ്രധാന വഴിപാടാണ് ഉണക്കല്ലരി സമർപ്പണം. സരസ്വതി ദേവിയുടെ നിവേദ്യത്തിനായി ഉപയോഗിക്കുന്ന അരിയാണ് ഉണക്കല്ലരി. ഉണക്കല്ലരി സരസ്വതി ദേവിയുടെ നടയ്ക്കൽ സമർപ്പിക്കുന്നത് ഉത്തമം. വഴിപാട് തുക നൽകിയാൽ ക്ഷേത്രത്തിൽ നിന്ന് തന്നെ സമർപ്പണത്തിനായി ഒരു ചാക്ക് ഉണക്കല്ലരി നൽകുന്നതാണ്. വഴിപാട് തുക: 50 കിലോ വരുന്ന ഉണക്കല്ലരി ചാക്ക് / 2,500 രൂപ.



